സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം ഉണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ മാതൃഭൂമി ന്യൂസിനോട്. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ആശങ്കാജനകമായ സാഹചര്യമാണ്. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

കോവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടില്‍ ക്വാറന്റീനില്‍ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയത്. എന്തുണ്ടായാലും വിവാദമുണ്ടാക്കാന്‍ ആളുകള്‍ ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി വിമര്‍ശിച്ചു.