കോവിഡ് ബാധിച്ച് ചികിത്സയിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യ നിലയില്‍ നിലവില്‍ ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലക്ഷണങ്ങള്‍ ഒന്നും  തന്നെയില്ല. ചെറിയ രീതിയിലാണ് ബാധിച്ചിരിക്കുന്നതെന്നും കെ.കെ  ശൈലജ മെഡിക്കല്‍ ബോര്‍ഡ്  യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അദ്ദേഹത്തിന്റെ കുടുംബവും സുരക്ഷിതരായി ഇരിക്കുന്നുണ്ട്. വേറെ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ അഞ്ച് ദിവസത്തിനകം തിരിച്ച് പോവാമെന്നാണ് ഡോക്ടര്‍മാരടക്കം പ്രതീക്ഷിക്കുന്നതെന്നും കെ.കെ ശൈലജ ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നിലയിലും  പ്രശ്‌നമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അറിഞ്ഞതെന്നും ശൈലജ ചൂണ്ടിക്കാട്ടി.