കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് അമിത് ഷാ നടത്തിയതെന്ന് കെ.കെ. രാഗേഷ് എം.പി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരങ്ങള്‍ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിംഘുവില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.കെ. രാഗേഷ്. സര്‍ക്കാരിന്റെ തട്ടിപ്പുകള്‍ക്കു മുന്നില്‍ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമത്തിന്റെ അവതരണ വേളയില്‍ പാര്‍ലമെന്റില്‍ അതിനെതിരെ പ്രതികരിക്കുകയും അതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കെ.കെ. രാഗേഷിനെതിരെ ഉണ്ടാവുകയും ചെയ്തിരുന്നു.