കോഴിക്കോട് ബീച്ച് പരിസരത്ത് പട്ടത്തിന്റെ നൈലോണ്‍ ചരടില്‍ കുടുങ്ങിയ പരുന്തിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. ബീച്ചില്‍ പട്ടം പറത്തുന്നത് നിരോധിക്കുകയോ നൈലോണ്‍ നൂലുകള്‍ ഉപയോഗിക്കുന്നത് തടയുകയോ വേണമെന്ന് നാട്ടുകാര്‍ പറയുന്നു.

പറത്തിവിട്ട മനുഷ്യര്‍ മറന്നേ പോകുന്ന പട്ടങ്ങള്‍ അഴിക്കാനാകാത്ത കുരുക്കായി പക്ഷികളുടെ ജീവനില്‍ മുറുകുന്നത് ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പല ജീവനുകള്‍ പൊലിഞ്ഞു. പലയാവര്‍ത്തി പറഞ്ഞു. നൈലോണ്‍ നൂലിലെ ക്രൂരവിനോദം ഇനിയെങ്കിലും തിരുത്തുമോ മനുഷ്യര്‍