കൊല്ലം: മൂന്നാമത്തെ കൊലപാതക ശ്രമത്തിൽ ജ്യുസിൽ ഉറക്ക ഗുളിക നൽകിയതിന് ശേഷം കൊലപ്പെടുത്തിയതെന്ന് ഒന്നാം പ്രതിയായ സൂരജ് വെളിപ്പെടുത്തി. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുൻപാണ് ഉത്രയെ മയ്ക്കാൻ മരുന്ന് നൽകിയത്.  ഉത്രയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തിലും ഗുളിക നല്‍കിയിരുന്നു എന്ന് സൂരജ് സമ്മതിച്ചു. 

പ്ലാസ്റ്റിക് പാത്രത്തിൽ നിന്ന് ലഭിച്ച പാമ്പിന്റെ അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കുവാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഉത്രയുടെ ശരീരത്തിൽ കണ്ടെത്തിയ പാമ്പിന്റെ വിഷവും പാത്രത്തിനുള്ളിൽ കണ്ടത്തിയ വിഷവും ഒന്നാണെന്ന് സ്ഥിരീകരിക്കാനാണ് പോലീസിന്റെ നീക്കം. അതേസമയം സമ്പത്തു  നഷ്ടമാകുമോ എന്ന ഭയം മാത്രമാണോ കൊലപാതകത്തിന്  കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്‌.