കണ്ണൂർ ഇരിട്ടി കിളിയന്തറ ചെക്ക് പോസ്റ്റിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ച സംഭത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കിളിയന്തറ 32-ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളപ്പാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. കൂട്ടുപുഴ ഭാഗത്തുനിന്ന് വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന ഇരുവരും. കിളിയന്തറ എക്‌സൈസ് ചെക് പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്‌കൂളിന് മുന്നിലാണ് അപകടമുണ്ടായത്. 

മൃതദേഹം ഉണ്ടായിരുന്നിടത്തുനിന്ന് പത്ത് മീറ്ററിലധികം അകലെയായിരുന്നു ഇവർ സഞ്ചരിച്ച ബൈക്ക്. റോഡിൽ അപകടത്തിൽപെട്ട് കിടക്കുന്ന ഇരുവരെയും യാത്രക്കാരും നാട്ടുകാരും പോലീസും എത്തിയാണ് ആസ്പത്രിയിലെത്തിച്ചത്. അപകടസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചിരുന്നു.