കിഫ്ബിക്ക് എതിരായി ഹൈക്കോടതിയില്‍ ഉള്ള കേസില്‍ കക്ഷി ചേര്‍ന്ന് നിയമപോരാട്ടം തുടരാന്‍ സര്‍ക്കാര്‍ നീക്കം. കേസില്‍ രാഷ്ട്രീയ പ്രത്യാക്രമണത്തിനൊപ്പം നിയമപരമായും പോരാടാനാണ് ധനവകുപ്പിന്റെ തീരുമാനം. 

നിയമസഭയില്‍ വയ്ക്കുംമുമ്പ് ഓഡിറ്റ് ഭാഗങ്ങള്‍ ധനമന്ത്രി പുറത്തുവിട്ടതില്‍ തെറ്റില്ല എന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ഓഡിറ്റ് നിരീക്ഷണങ്ങളില്‍ പലതും വസ്തുതാപരമല്ലെന്ന് സര്‍ക്കാര്‍ സി.എ.ജി.യോട് വിശദീകരിക്കും. 

കിഫ്ബി വായ്പ ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി.യുടെ കരട് റിപ്പോര്‍ട്ടിലെ പരാമര്‍ശം നീക്കാന്‍ ചീഫ് സെക്രട്ടറി സി.എ.ജി.ക്ക് കത്ത് നല്‍കും.