ധൃതരാഷ്ട്രരെ പോലെ പുത്രീ വാത്സല്യത്തിൽ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുതെന്ന് പിടി തോമസ്. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറരുതെന്നും ജയിലിൽ പോകുന്ന മുഖ്യമന്ത്രി എന്ന രീതിയിൽ ചരിത്രത്തിൽ രേഖപ്പെടുത്തും എന്നും പിടി തോമസ് എംഎൽഎ നിയമസഭയിൽ പറഞ്ഞു . 

എന്നാൽ പൂരപ്പാട്ടിന്റെ സ്ഥലമല്ല നിയമസഭയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്നെ പ്രതിയാക്കാനാണ് പ്രതിക്ഷത്തിന്റെ മോഹം, അത് ഇതുവരെ പൂവണിഞ്ഞില്ല. അഭിമാനിക്കാനുള്ള വകയുള്ളതു കൊണ്ടാണ് താൻ കസേരയിൽ മുഖ്യമന്ത്രി പദവിയിൽ ഞെളിഞ്  ഇരിക്കുന്നത്. എല്ലാവരെയും വലവീശാൻ കേന്ദ്ര ഏജൻസികൾ നോക്കി, പക്ഷെ തന്റെ കാര്യത്തിൽ നടക്കില്ല  എന്നും പിണറായി വിജയൻ തിരിച്ചടിച്ചു.