ന്യൂഡല്‍ഹി: നാട്ടിലേക്കു മടങ്ങാന്‍ എത്രയും പെട്ടെന്ന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫില്‍ നിന്നുള്ള ഗര്‍ഭിണികളായ 56 മലയാളി നഴ്‌സ്മാര്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു. വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിലും അവഗണിച്ചാല്‍ നാട്ടിലേക്ക് ഉള്ള മടങ്ങിവരവ് അസാധ്യമാകും എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.

വന്ദേ ഭാരത് മിഷനിൽ ഗർഭണികൾക്ക് മുൻഗണന നൽകണമെന്ന് നേരത്തെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം പലപ്പോഴും പാലിക്കുന്നിലെന്നാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയുന്ന നഴ്സുമാരുടെ പരാതി.