കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ പരിസ്ഥിതി ആഘാത നിയമ ഭേദഗതിയില്‍ സംസ്ഥാനം നാളെ നിലപാട് അറിയിക്കും. നിയമ ഭേദഗതിയിലെ സാങ്കേതിക കാര്യങ്ങളിലാണ് സംസ്ഥാനത്തിന് ഭിന്നാഭിപ്രയമുളളത്. നാളെയാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാനുളള സമയപരിധി അവസാനിക്കുന്നത്.