എം.പി വീരേന്ദ്രകുമാര്‍ എം.പി രാഷ്ട്രീയ, സാംസ്‌കാരിക മേഖലകള്‍ക്കു നല്‍കിയ സംഭാവനകള്‍ കേരളം എന്നും സ്മരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഓര്‍മ്മിച്ചു.
ദൈനംദിന രാഷ്ട്രീയം വിശകലനം ചെയ്ത് രേഖപ്പെടുത്തുക, പഠനം നടത്തി അടുത്ത തലമുറയ്ക്ക് ഏതുവഴിയിലൂടെ സഞ്ചരിക്കണം എന്ന് പറഞ്ഞ് കൊടുക്കുക- ഇത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. അദ്ദേഹത്തെ പോലെ ചില ആളുകള്‍ക്ക് മാത്രമേ ഇതിന് കഴിയുകയുള്ളൂ. കേരള രാഷ്ട്രീയത്തില്‍ ഒരു വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എന്നും സാറിന്റെ സ്മരണ നമ്മുടെ മനസില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു- ശൈലജ ടീച്ചര്‍ പറഞ്ഞു.