തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയര്‍ത്തിയതും തൊഴിലുറപ്പ് പദ്ധതിവിഹിതം കൂട്ടിയതും സ്വാഗതാര്‍ഹമാണെന്ന് ധനമന്ത്രി തോമസ് ഐസക്.എന്നാല്‍ വായ്പാപരിധിയോടൊപ്പമുളള നിബന്ധനകള്‍ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടും. റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് വായ്പ നല്‍കണമെന്നും ഐസക് ആവശ്യപ്പെട്ടു.