തിരുവനന്തപുരം: പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വീഴ്ചവരുത്തിയ അധ്യാപകനെ സംരക്ഷിച്ച് കേരള സര്‍വകലാശാല. പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടും അധ്യാപകന് വീണ്ടും മൂല്യനിര്‍ണയ ചുമതല നല്‍കി. തെറ്റ് ആവര്‍ത്തിച്ചിട്ടും തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജ് അധ്യാപകന്‍ സുഹൃദ് കുമാറിനെതിരെയുള്ള നടപടി സര്‍വകലാശാല പിഴ ശിക്ഷയില്‍ ഒതുക്കി.