കോവിഡ് വ്യാപനം തടയാനുള്ള സമ്പൂര്‍ണ്ണ അടച്ചിടല്‍ എക്കാലവും സാധ്യമാവില്ലെന്ന് മുഖ്യമന്ത്രി. ലോക്ഡൗണിനെതിരെ ഉയരുന്ന ജനരോഷം കാണാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. 
രോഗവ്യാപനം തടയാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രി വിദഗ്ദസമിതിയെ ചുമതലപ്പെടുത്തി.