മരണാനന്തരം കണ്ണ് ദാനം ചെയ്യുന്നത് പോലെ ഇനി ത്വക്കും ദാനം ചെയ്യാം. പൊള്ളലേറ്റവര്‍ക്കുള്ള ചികിത്സയില്‍ ഇത് നിര്‍ണ്ണായക പങ്ക് വഹിക്കും. പൊള്ളലേറ്റവരില്‍ ത്വക്ക് നഷ്ടപ്പെട്ടത് അണുബാധയ്ക്കും മരണത്തിനും കാരണമായേക്കാം. ഇതിനുള്ള പ്രതിവിധി ത്വക്ക് മാറ്റിവെക്കുക എന്നതാണ്. ത്വക്ക് ദാനത്തിലൂടെ ഇതിന് വലിയ രീതിയില്‍ പരിഹാരം കാണാന്‍ സാധിക്കും. കോട്ടയം മെഡിക്കല്‍ കോളേജിലായിരിക്കും സംസ്ഥാനത്തെ ആദ്യ ത്വക്ക് ബാങ്ക് നിലവില്‍ വരിക.