തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്ത് മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമായി.
കടൽ പ്രക്ഷുബ്ധമായതിനാൽ കേരളം തീരങ്ങളിൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തലസ്ഥാനത്തു പുലർച്ച വരെ ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മലയോരമേഖലങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. 

അരുവിക്കര ഡാമിന്റെ ഡാമിന്റെ വൃഷ്ട്ടി പ്രദേശത്തു പെയ്ത മഴയെ തുടർന്ന് ഡാമിന്റെ അഞ്ചു ഷട്ടറുകൾ ഉയർത്തി. ഷട്ടർ തുറന്നതു മൂലം ജലനിരപ്പ് ഉയരുന്നതിനാൽ സമീപത്തെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.