മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 11 ശതമാനം മാത്രമായി കേന്ദ്ര ബജറ്റ് ചുരുങ്ങുമ്പോള്‍ അത് 16 ശതമാനമായി നിലനിര്‍ത്താനാകുന്നു എന്നതാണ് കേരളത്തിന്റെ ബജറ്റിന്റെ വലിയ പ്രത്യേകതയെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ഡോ. മാര്‍ട്ടിന്‍ പാട്രിക്. കേന്ദ്ര ബജറ്റിന്റെ മൊത്തം ചെലവ് ജിഡിപിയുടെ 11 ശതമാനത്തിന് അടുത്താണ് വരുന്നത്. നേരത്തേ 14-15 ശതമാനമുണ്ടായിരുന്നതാണ് ഇപ്പോള്‍ 11-12 ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുന്നത്. എന്നാല്‍, ആരു ഭരിച്ചാലും സംസ്ഥാനത്തിന്റെ ജിഡിപിയുടെ 16 ശതമാനത്തില്‍ ബജറ്റ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്നതാണ് കേരളത്തിലെ പ്രത്യേകത -മാതൃഭൂമി ഡോട്ട് കോമിനായി ബജറ്റ് വിശകലനം ചെയ്ത് സംസാരിക്കവേ ഡോ. മാര്‍ട്ടിന്‍ പാട്രിക് പറഞ്ഞു.