കൊച്ചി:വര്‍ക്ക് അറ്റ് ഹോം സംവിധാനമൊക്കെ ഏര്‍പ്പെടുത്തിയെങ്കിലും കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കും കാലിടറി.കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്‌ളെക്സില്‍ 100 ഓളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഉള്ളതില്‍  3 കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.

മറ്റ് കമ്പനികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനത്തിലാണ്. 53 ശതമാനം സ്റ്റാര്‍ട്ട് അപ് സംരഭങ്ങളെയാണ് ലോക്ഡൗണ്‍ സാമ്പത്തികമായി ബാധിച്ചത്.ഇതില്‍ 15 ശതമാനം കമ്പനികള്‍ വരുമാനം നിലച്ച്നിശ്ചലാവസ്ഥയിലായപ്പോള്‍ 38 ശതമാനം കമ്പനികളുടെ സ്ഥിതി സങ്കീര്‍ണ്ണമായതായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തിയ പഠനത്തില്‍ ബോധ്യമായി.ടൂറിസം,റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് കൂടുതല്‍ തിരിച്ചടി

പുതുസംരംഭകര്‍ക്ക് സാങ്കേതികവും,ധനപരവുമായ സഹായം ഉള്‍പ്പടെയുള്ള ഒരുക്കുന്ന കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഈ മേഖലയുടെ ഉത്തേജനത്തിനായി വിവിധ സഹായപദ്ധതികള്‍ നടപ്പാക്കുകയാണ്.ഇതിന്റെ ഭാഗമായി രാജ്യത്തെ മുഖ്യ നിക്ഷേപകരെ സംഘടിപ്പിച്ച് കേരളാ സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ മേയ് ഒന്ന് രണ്ട് തീയതികളില്‍ ഓണ്‍ലൈന്‍ നിക്ഷേപ സംഗമവും സംഘടിപ്പിക്കുകയാണ്. ഇതടക്കമുള്ള പദ്ധതികള്‍ ഏറെ സഹായകരമാകുമെന്നും സ്റ്റാര്‍ട്ടപ്പുകള്‍ പ്രതീക്ഷിക്കുന്നു.