കൊച്ചി: കേരളത്തില്‍ 19 ശതമാനം പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായേക്കാവുന്ന സാധ്യത മുന്നില്‍ കാണണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍. ഇത്രയും രോഗികളെ ചികിത്സിക്കാനുള്ള കിടക്കകളടക്കം കേരളത്തില്‍ വേണ്ടത്രയില്ല. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്ന് മുന്നില്‍ കണ്ട് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. ഐ.എം.എ. കൊച്ചി ഘടകത്തിനു വേണ്ടി പ്രസിഡന്റ് ഡോ. രാജീവ് ജയദേവനാണ് ഹൈക്കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.