കടകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് സമിതി സമരത്തില്‍ നിന്നും പിന്മാറി. കോവിഡ് പ്രതിസന്ധിയിലുണ്ടായ കടക്കെണി മൂലം ആത്മഹത്യ ചെയ്ത 16 വ്യാപാരികളുടെ കുടുംബത്തിന് 25 ലക്ഷം വീതം ധനസഹായം നല്‍കണമെന്ന് സമിതി നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള വിദ്ഗദ സമിതിയില്‍ വ്യാപാരികളുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

 

Content Highlights: kerala shop owners association welcomes government new guideline to open shops