വോഗ് ഇന്ത്യ മാഗസിന്റെ ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
പുരസ്‌കാരം ആരോഗ്യ വകുപ്പിലെ തന്റെ ടീമിന് സമര്‍പ്പിക്കുന്നതായി മന്ത്രി പറഞ്ഞു.
വെർച്ച്വൽ പതിപ്പായാണ് ഈ പ്രാവിശ്യം അവാർഡ് പ്രഖ്യാപനം നടന്നത്. അതേസമയം വാരിയർ ഓഫ് ദി ഇയർ പുരസ്‌കാരം ഈ വർഷം കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്സ് രേഷ്മ മോഹൻദാസിന് ലഭിച്ചു.