സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പഴയ രീതിയിലേക്ക് മടങ്ങുന്നു. ശനിയാഴ്ചത്തെ അവധി നിര്‍ത്തുന്നു. അടുത്ത ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും. കോവിഡ് വ്യാപനം വന്നപ്പോഴായിരുന്നു ശനിയാഴ്ച അവധി ദിവസമാക്കിയത്.

കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ ആദ്യം അന്‍പത് ശതമാനം ജീവനക്കാര്‍ ഹാജരാകാനായിരുന്നു തീരുമാനം. പിന്നീട് സ്ഥിതി രൂക്ഷമായപ്പോള്‍ വീണ്ടും മാറ്റം വരുത്തി പ്രവൃത്തി അഞ്ച് ദിവസം മാത്രമാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. ഈ ക്രമീകരണമാണ് ഇപ്പോള്‍ ഒഴിവാക്കിയത്. ജനുവരി 16 മുതല്‍ നടപ്പില്‍ വരുത്താനാണ് തീരുമാനം