ലോക്ക്ഡൗണ്‍ സമയത്തെ യാത്രകള്‍ക്കായുള്ള കേരളാ പോലീസിന്റെ പാസ് ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ലഭ്യമായിത്തുടങ്ങും. കേരളാ പോലീസിന്റെ വെബ്‌സൈറ്റായ keralapolice.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. 

അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ സഹിതം മറ്റ് വിവരങ്ങള്‍ കൂടി നല്‍കിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ കൃത്യമാണെങ്കില്‍ ഓടിടി സന്ദേശവും യാത്രാ അനുമതി സന്ദേശവും ലഭിക്കും.