എറണാകുളം മുട്ടാര്‍ പുഴയില്‍ പതിമൂന്ന് വയസ്സുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹനായി പോലീസ് വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അഞ്ച് ഭാഷകളിലുള്ള ലുക്ക് ഔട്ട് നോട്ടീസാണ് കൊച്ചി കമ്മിഷണറേറ്റ് പുറത്തിറക്കിയിരിക്കുന്നത്. 

സംഭവദിവസം സനു മോഹന്‍ സഞ്ചരിച്ചിരുന്ന വെള്ള വോക്‌സ് വാഗണ്‍ കാറിന്റെ ചിത്രം സഹിതമാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. വൈഗയുടെ മൃതദേഹം കണ്ടെത്തി 25 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും സനുവിനെക്കുറിച്ച് പോലീസിന് ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.