കൊരട്ടിയില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പിടികൂടി. കൊരട്ടി ദേശീയ പാതയില്‍ ഇലക്ട്രിക്ക് ഷോപ്പിന്റെ മറവിലാണ് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റിയായിരുന്നു പ്രവര്‍ത്തനം. കേസില്‍ മൂന്ന് പേര്‍ പോലീസിന്റെ പിടിയിലായി. കൊരട്ടി സ്വദേശിയായ ഹക്കീം, അങ്കമാലി സ്വദേശി നിഥിന്‍, മഞ്ചേരി സ്വദേശി റിഷാദ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലഫോണ്‍ എക്‌സചേഞ്ചുകളുമായി കേസിന് ബന്ധമുണ്ടോ എന്നത് പോലീസ് പരിശോധിച്ച് വരികയാണ്. മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 12 ഉപകരണങ്ങള്‍ പോലീസ് കണ്ടെടുത്തു.