ഓണം ബമ്പര്‍ ഒന്നാം സമ്മാനം 12 കോടി ലഭിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനെന്ന് സ്ഥിരീകരണം. ഓട്ടോ ഡ്രൈവറായ ജയപാലന്‍ ടിക്കറ്റ് കാനറാ ബാങ്ക് മരട് ശാഖയ്ക്ക് കൈമാറി. തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജന്‍സിയില്‍ നിന്നാണ് ജയപാലന്‍ ടിക്കറ്റ് എടുത്തത്. പത്താം തീയതിയാണ് ടിക്കറ്റ് എടുത്തതെന്നും ഇയാള്‍ സ്ഥിരീകരിച്ചു. 

നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശിക്കാണ് സമ്മാനം അടിച്ചതെന്ന അവകാശവാദം വന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥ വിജയിയെ കണ്ടെത്തിയതോടെ ഇദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടതായാണ് കരുതുന്നത്.