ദുബായ്/ തിരുവനന്തപുരം: സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മലയാളികളെ കൊണ്ടുവരാന്‍ യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കേരളം നിര്‍ബന്ധമാക്കി. യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ജൂണ്‍ 20 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

എന്നാല്‍ ഇത് പലയിടത്തും പ്രായോഗികമല്ലെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു. വന്ദേഭാരത്‌ മിഷനിലെ വിമാനങ്ങള്‍ തികയാതെ വന്നപ്പോഴാണ്  സംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.