സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടിയെങ്കിലും പ്രഖ്യാപിച്ച ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. വ്യവസായ സ്ഥാപനങ്ങൾക്ക് 50% ജീവനക്കാരുമായി പ്രവർത്തിക്കാം. പാഠപുസ്തകങ്ങൾ, വസ്ത്രങ്ങൾ, സ്വർണം, ചെരുപ്പുകൾ എന്നിവ വിൽക്കുന്ന കടകൾക്ക് നിശ്ചിതദിവസം തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കള്ള് ഷാപ്പുകളിൽ നിന്ന് പാഴ്സൽ നൽകാനും അനുമതിയുണ്ട്.