വെൽഫെയർ പാർട്ടി സഖ്യത്തിൽ കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളി യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്കിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും താൻ പറയുന്നതാണ് യു.ഡി.എഫിന്റെ നയമെന്നും എം.എം. ഹസൻ കോഴിക്കോട് പറഞ്ഞു.
യു.ഡി.എഫിന് പുറത്ത് ആരുമായും ധാരണയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിക്കുന്നതിനിടെയാണ് വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കിന് യു.ഡി.എഫിന് അനുമതി നൽകിയിട്ടുണ്ടെന്ന നിലപാടുമായി എം.എം. ഹസനും വ്യക്തമാക്കുന്നത്.
ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട യു.ഡി.എഫ്. നിലപാട് ഇപ്പോൾ പറയുന്നില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഹസൻ പറഞ്ഞു.