കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും തിരഞ്ഞെടുപ്പിന് തലേദിവസം മൂന്ന് മണിവരെ പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാന്‍ അവസരം. മൂന്ന് മണിക്ക് ശേഷമുള്ള അപേക്ഷകര്‍ക്ക് മാത്രമേ ബൂത്തിലെത്തി വോട്ട് ചെയ്യാനാവൂ.
പോളിങിന്റെ അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കുന്നതിന് പകരം ആറ് മണിക്ക് ശേഷം വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നതാണ് കമ്മീഷന്‍ പരിഗണിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്.