കോവിഡ് മഹാമാരിയുടെ ആശങ്കകള്‍ക്കിടയിലും ജനങ്ങള്‍ ബൂത്തിലെത്തുന്നത് ജനാധിപത്യത്തിന്റെ വിജയമെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേരളത്തിൽ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും പേർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ അദ്ഭുതമില്ല. ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള വിഷയങ്ങളേക്കാൾ സ്ഥാനാർത്ഥികൾക്കാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാധാന്യം. രാഷ്ട്രീയം അൽപ്പം പിറകിലേക്ക് നിൽക്കുന്നതായും കാണാം.

തദ്ദേശ സ്ഥാപനങ്ങളുമായി ജനങ്ങളുടെ ജീവിതം അടുത്തുനിൽക്കുന്നു. തങ്ങളെ സഹായിക്കാൻ പറ്റിയ ഒരാളെ കിട്ടിയാൽ ജനങ്ങൾ അയാൾക്ക് വോട്ടുചെയ്യും. പലപ്പോഴും ആളുകൾ രാഷ്ട്രീയം മറക്കും എന്നാണ് തന്റെ അനുഭവമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.