കേന്ദ്ര ഏജൻസികളുടെ അന്തസിനെ കളഞ്ഞുകുളിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നു എന്ന് എംഎ ബേബി. തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് സംഗമത്തിലായിരുന്നു കേന്ദ്ര അന്വേഷണ ഏജൻസികളെ എം.എ ബേബി കടന്നാക്രമിച്ചത്.

തിരുവനന്തപുരം കോർപറേഷനിൽ വലിയ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് ഭരണ സമതി നടപ്പിലാക്കിയത്. എന്നാൽ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ആസൂത്രിതമായിട്ടുള്ള കള്ള പ്രചരണങ്ങൾ  അഴിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇന്ത്യയുടെ തലസ്ഥാനം നാഗ്പൂർ ആയി മാറുന്നു. എന്നാൽ രോ​ഗബാധിതമായ ചില ഭരണഘടനാകേന്ദ്രങ്ങൾ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ നടത്തുന്ന വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്നുംഎം എ ബേബി പറഞ്ഞു.