തിരുവല്ല നഗരസഭയിൽ ഭാര്യയും ഭർത്താവും ഒരേ മുന്നണിയുടെ സ്ഥാനാർത്ഥികൾ. തോമസ് വഞ്ചിപ്പാലവും ലിൻഡയുമാണാ ദമ്പതികൾ.

കേരള കോൺഗ്രസ് മാണി വിഭാഗം പ്രതിനിധികളായ ദമ്പതികൾ മുൻപ്, നഗരസഭയിലെ യു.ഡി.എഫ് പ്രതിനിധികളായിരുന്നു. ഇത്തവണ മത്സരിക്കുന്നത് ഇടതുപക്ഷ സ്ഥാനാർത്ഥികളായാണ്. തോമസ് നാലാം വാർഡിൽ നിന്നും ലിൻഡ മൂന്നാം വാർഡിൽ നിന്നുമാണ് മത്സരിക്കുന്നത്.

വീട്ടുജോലികളെല്ലാം തീർത്ത് രാവിലെ തന്നെ ഇരുവരും പ്രചാരണത്തിനായി രണ്ടുവഴിക്ക് പിരിയും. മുന്നണി മാറിയതിന്റെ പ്രശ്നമൊന്നുമില്ല എന്നാണ് തോമസ് പറയുന്നത്. കഴിഞ്ഞകാലം എതിരാളികളായിരുന്നവരെയെല്ലാം കൂട്ടായി കിട്ടിയത് തിരഞ്ഞെടുപ്പിൽ ബോണസാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.