ഫ്ലക്സ് പ്രിന്റിംഗിന്റെ കാലത്തും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിറക്കൂട്ടുകൾ കൊണ്ടുള്ള കാഴ്ചകളൊരുക്കി വ്യത്യസ്തനാവുകയാണ് നൂറനാട് സ്വദേശിയായ ചിത്രകാരൻ കാമിയോ ശ്രീകുമാർ. സ്ഥാനാർത്ഥികളുടെ ബാനറുകൾ, ബോർഡുകൾ എന്നിവയിൽ ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങൾ, അടയാളങ്ങൾ എന്നിവ വരച്ചു ചേർക്കുന്നതാണ് ശ്രീകുമാറിന്റെ മികവ്.
എന്തും ഏതും ഫ്ളക്സിൽ പ്രിന്റ് ചെയ്യുന്ന കാലത്താണ് വരയുടെ പരമ്പരാഗത ശൈലിയിലുള്ള ശ്രീകുമാറിന്റെ കലാപ്രകടനം. ചിത്രത്തിലെ പശ്ചാത്തലം എവിടെയാണോ അവിടെത്തന്നെയാണ് ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നത്. കണ്ടുമടുത്ത പ്രചാരണങ്ങളിൽനിന്നു വ്യത്യസ്തമായി കൂടുതൽ ജനശ്രദ്ധ നേടുകയാണ് ശ്രീകുമാറിന്റെ ലക്ഷ്യം.
പാർട്ടി വ്യത്യാസമില്ലാതെ ആവശ്യപ്പെടുന്നവർക്കെല്ലാം ശ്രീകുമാർ ബോർഡ്, ബാനർ മുതലായവ തയ്യാറാക്കി നൽകുന്നുണ്ട്.