ഭാര്യയും ഭര്‍ത്താവും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കുകയാണ് എറണാകുളം കാലടി പഞ്ചായത്തില്‍. തൊട്ടടുത്ത രണ്ട് വാര്‍ഡുകളിലാണ് സുജയും ഭര്‍ത്താവ് എല്‍ദോസും മത്സരത്തിനിറങ്ങുന്നത്.
അച്ഛനും അമ്മയും ഒരേ സമയം സ്ഥാനാര്‍ത്ഥികളായതോടെ മക്കളും വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ്.
മത്സരിച്ച അഞ്ച് തിരഞ്ഞെടുപ്പുകളില്‍ മൂന്നിലും വിജയം എല്‍ദോയ്ക്ക് ഒപ്പമായിരുന്നു. എല്‍ദോ കഴിഞ്ഞ തവണ മത്സരിച്ച വാര്‍ഡിലാണ് ഇക്കുറി സുജ മത്സരിക്കുന്നത്.
പണ്ട് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നടന്‍ ജയറാമിനെ തോല്‍പിച്ച ചരിത്രവും എല്‍ദോയ്ക്കുണ്ട്.