കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നിയമസഭ പ്രമേയത്തിലൂടെ തള്ളി. സാമാന്യ നീതിയുടേയും രാഷ്ട്രീയ നിഷ്പക്ഷതയുടേയും ലംഘനമുള്ള സിഎജി റിപ്പോര്‍ട്ടില്‍ ഉത്കണ്ഠയുണ്ടെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ റിപ്പോര്‍ട്ട് നിരാകരിക്കാന്‍ നിയമസഭക്ക് അധികാരമില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

കരട് റിപ്പോര്‍ട്ടിലില്ലാത്ത പരാമര്‍ശങ്ങള്‍ അന്തിമറിപ്പോര്‍ട്ടില്‍ വന്നത് സാമാന്യ നീതിയുടെ നിഷേധവും കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ വരുന്ന 41 മുതല്‍ 43 വരെയുള്ള പേജുകളും മറ്റ് രേഖപ്പെടുത്തലുകളും നിരാകരിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. വിചിത്രമായ കാര്യങ്ങളാണ് സഭയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷവും വിമര്‍ശിച്ചു

സിഎജി റിപ്പോര്‍ട്ടിലെ ഒരു ഭാഗം നിരാകരിക്കുന്നു എന്ന പ്രമേയം സഭാചരിത്രത്തില്‍ ആദ്യമായി ശബ്ദവോട്ടോടെ പാസായി.