ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് മലയാളിക്കാണെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തിയ ദേശീയ കടം നിക്ഷേപ സർവ്വേയിലെ കണ്ടെത്തൽ. ആസ്തിമൂല്യത്തിൽ കേരളം മൂന്നാമതാണെങ്കിലും ആസ്തിമൂല്യവുമായി തട്ടിച്ചു നോക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിലുള്ളവരേക്കാൾ കേരളത്തിലുള്ളവർക്കാണ് കടബാധ്യത കൂടുതൽ.

കേരളത്തിൽ ഗ്രാമീണ മേഖലയിലുള്ളവർക്കാണ് കടം കൂടുതലെന്നും ഇതിൽ കൂടുതൽ കൃഷിക്കാരാണെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. 2018 ജൂൺ 30 വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയിരിക്കുന്നത്.