ലക്ഷദ്വീപ് സന്ദര്‍ശനത്തില്‍ എം.പിമാരുടെ അപേക്ഷകള്‍ നിരസിച്ച നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം പുനര്‍പരിശോധിക്കാന്‍ അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കി. ടി.എന്‍ പ്രതാപനും ഹൈബി ഈഡനും നല്‍കിയ സന്ദര്‍ശന അപേക്ഷ നേരത്തെ ലക്ഷദ്വീപ് ഭരണക്കൂടം നിരസിച്ചിരുന്നു. ഇവര്‍ക്ക് കോവിഡ് പ്രേട്ടോക്കോള്‍ പ്രകാരം ഇവര്‍ക്ക് ലക്ഷദ്വീപില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നാണ് ഭരണക്കൂടം നേരത്തെ പറഞ്ഞിരുന്നത്. 

വിഷയത്തില്‍ എം.പിമാരുടെ വാദം കേള്‍ക്കാത്ത നടപടി ശരിയായില്ല. ഒരു മാസത്തിനകം എം.പിമാരുടെ വാദം കൂടി കേട്ട് ഈക്കാര്യത്തില്‍ ലക്ഷദ്വീപ് ഭരണക്കൂടം ഒരു തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 

Content Highlights: kerala highcourt aganist lakshadweep administration on mp visit