സര്‍ക്കാരിന് വന്‍ തിരിച്ചടിയായി ഇ.ഡി.ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി. ഓഫീസര്‍മാര്‍ നിര്‍ബന്ധിച്ചു എന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് റദ്ദാക്കിയത്. 

ക്രിമിനല്‍ നടപടിച്ചട്ടത്തിന് വിരുദ്ധമാണ് എന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച രണ്ട് എഫ്‌ഐആറുകളും റദ്ദാക്കിയത്. അതേസമയം, ഇഡിക്കെതിരായ ആരോപണങ്ങള്‍ പ്രത്യേക കോടതി പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.