ആലപ്പുഴയിലെ വ്യാജ അഭിഭാഷക സിസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. സിസിയോട് അടിയന്തരമായി കീഴടങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വഞ്ചനാക്കുറ്റം കൂടി ചുമത്തിയതോടെയാണ് സിസി ജാമ്യമില്ലാക്കുറ്റത്തിന് പ്രതിയായി മാറിയത്.

ഈ സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും സിസിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിടിപാടുകള്‍ ശക്തമായതുകൊണ്ടാണ് സിസിയെ ഇതുവരെയും പിടികൂടാന്‍ സാധിക്കാത്തത് എന്നാണ് വിലയിരുത്തല്‍.