സിസ്റ്റർ ലൂസിക്ക് മഠത്തിനകത്ത് പോലീസ് സംരക്ഷണം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. എന്നാൽ മഠത്തിന് പുറത്ത് പോലീസ് സംരക്ഷണം നൽകാമെന്നും ഹൈക്കോടതി. സിസ്റ്റർ ലൂസിയെ മഠത്തിനകത്ത് നിന്ന് താമസം ഒഴിപ്പിക്കുന്ന കാര്യത്തിൽ മുൻസിഫ് കോടതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.