ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടവെ രാജ്യത്ത് ഓക്‌സിജന്‍ മിച്ച ശേഖരമുള്ള ഏക സംസ്ഥാനമാണ് കേരളം. രോഗികള്‍ വര്‍ധിച്ചാലും ദിവസങ്ങളോളം ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ സംസ്ഥാനത്തുണ്ട്. തമിഴ്‌നാടിനും കര്‍ണാകടത്തിനും ദിവസേന ഓക്‌സിജന്‍ നല്‍കുന്നുമുണ്ട്. സംസ്ഥാനത്ത് ചികിത്സയിലുള്ളവര്‍ക്ക് ഏകദേശം 75 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആണ് ആവശ്യം.