ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തിന് പിന്നാലെ മേനകാ ഗാന്ധിയുടെ വെബ്സൈറ്റിന് നേരെ സൈബര്‍ ആക്രമണം. കേരള സൈബര്‍ വാരിയേഴ്സ് വെബ്സൈറ്റ് ഹാക്ക് ചെയ്തു. ആന ചെരിഞ്ഞ സംഭവം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് വെബ്സൈറ്റില്‍ ഹാക്ക് ചെയ്ത ശേഷം സൈബര്‍ വാരിയേഴ്സ് ആരോപിക്കുന്നു.

മേനക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് (പിഎഫ്എ) www.peopleforanimalsindia.org/, http://blog.peopleforanimalsindia.org/ വെബ്സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്ത്.