കോവിഡ് കാലത്തെ സിനിമാ പ്രതിസന്ധി മറികടക്കാനും ഭാവി ലക്ഷ്യമിട്ടും സംസ്ഥാന സർക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോം ഒരുക്കുന്നു. ബി​ഗ്ബജറ്റ് അല്ലാത്ത സിനിമകൾക്കായി ഒ.ടി.ടി വേദിയൊരുക്കാനായി നടപടികൾ തുടങ്ങിയെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. സർക്കാർ നിയന്ത്രണത്തിലുള്ള സിനിമാ വ്യവസായ വളർച്ചയ്ക്കുള്ളതാകും പുതിയ നയം.