തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. പ്രതിരോധ നടപടികള്‍ക്ക് സംസ്ഥാനത്തിന് കൂടുതല്‍ അധികാരം നല്‍കുകയാണ് നിയമനിര്‍മ്മാണത്തിന്റെ ഉദ്ദേശം. രോഗവ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കും. ഇതിന്റെ ഭാഗമായി 500 വെന്റിലേറ്റര്‍ സജ്ജീകരിച്ച് നല്‍കാന്‍ തീരുമാനമായി.