പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക ബോണ്ടിന് അനുമതി തേടി കേരള സര്‍ക്കാര്‍. കോവിഡിനെ തുടര്‍ന്ന് പ്രവാസികള്‍ പണം അയക്കുന്നത് കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ലോകബാങ്കുമായി സഹകരിച്ചായിരിക്കും ബോണ്ടിറക്കുന്നത്. ഇതിനായി കിഫ്ബി ആര്‍ബിഐയുടെ അനുമതി തേടും. ഇന്ത്യന്‍ രൂപയിലായിരിക്കും ബോണ്ടിറക്കുക.