രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ കെ.കെ.ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാവും. കെ.എന്‍.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനുമായിരിക്കും. യുവാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കിക്കൊണ്ട് സുപ്രധാനമായ ചുവടുവെയ്പ്പാണ് രണ്ടാമൂഴത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ച സിപിഎം വകുപ്പുകള്‍ വിഭജിക്കുന്നതിലും സ്വീകരിച്ചത് ധീരമായ നിലപാടുകളാണ്.