ഇ.ഡി.ക്ക് എതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇ.ഡി.ക്ക് എതിരെ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍. വന്നതിന് പിന്നാലെയാണ് നടപടികള്‍ കടുപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഇ.ഡി.ക്ക് എതിരായ ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജസ്റ്റിസ് വി.കെ. മോഹനനാണ് അധ്യക്ഷന്‍. അദ്ദേഹത്തോട് നേരത്തേതന്നെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അനുവാദം തേടിയിരുന്നു. സ്വപ്‌നയുടെ ശബ്ദരേഖയും സന്ദീപ് നായരുടെ കത്തും അടക്കം കമ്മിഷന്റെ പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടും.