മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇ.ഡി. ഇന്നലെ രാത്രി 10.15-ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. രാവിലെ പത്തുമണിയോടെ കോടതിയില്‍ ഹാജരാക്കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
അതേസമയം കസ്റ്റംസും നിര്‍ണായക നീക്കങ്ങള്‍ നടത്താനാണ് സാധ്യത. ഇന്നലെ ചേര്‍ത്തല മുതല്‍ ഇ.ഡി. സംഘത്തെ അനുഗമിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം ആറു മണിക്കൂറോളം ഇ.ഡി. ഓഫീസില്‍ തങ്ങിയിരുന്നു.