ദുരിതബാധിത മേഖലകളില്‍ നടക്കുന്നത് മികച്ച രക്ഷാപ്രവര്‍ത്തനമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ കൂട്ടിക്കല്‍, കൊക്കയാര്‍ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.